കണ്ണൂർ: പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ നിർമാണം പൂർത്തിയാക്കിയ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ഏഴ് പുതിയ ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഒാഫിസ് റൂം ഉൾപ്പടെയുള്ളതാണ് പുതിയ കെട്ടിടം. ബി.പി.സി.എൽ, പൊതുനന്മ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് വാങ്ങി നൽകിയ ബസിെൻറ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡൻറ്് പൊലീസ് കാഡറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, പ്രിൻസിപ്പൽ ആർ. ഉഷ നന്ദിനി, ഹെഡ്മാസ്റ്റർ പി.വി. വിനോദ്കുമാർ, പ്രഫ. കെ. ബാലൻ, കെ.കെ. പ്രദീപൻ, വി. പ്രദീപൻ, രാജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.