വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒഡിഷ സ്വദേശി അറസ്​റ്റിൽ

മട്ടന്നൂര്‍: . ബബ്‌ലു റോബി ബിന്താനി (22) യെയാണ് മട്ടന്നൂര്‍ എസ്.ഐ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് കൂടാളി കൊയ്യോടന്‍ചാലിലായിരുന്നു സംഭവം. എടയന്നൂര്‍ സ്വദേശിനിയായ പി. കുമാരി കനാല്‍ക്കരയിലൂടെ അമ്മയുടെ വീട്ടിലേക്ക് പോകവേയാണ് പിന്നാലെയെത്തിയ യുവാവ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. പിടിവലിയില്‍ പരിക്കേറ്റ കുമാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ മട്ടന്നൂര്‍: മഹല്ലുകള്‍ സമൂഹത്തിന് കരുത്താകണമെന്നും പൊതുവിഷയത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും എസ്.എം.എഫ് മട്ടന്നൂര്‍ മേഖല കണ്‍വെന്‍ഷന്‍ വിലയിരുത്തി. സുന്നി മഹല്ല് ഫെഡറേഷന്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രീ മാരിറ്റല്‍ കോഴ്‌സ് അറക്കല്‍ അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. റഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ മാടക്കല്‍ ക്ലാസെടുത്തു. എം.പി. മുഹമ്മദ്, ഹിദായത്തുല്ല മാസ്റ്റര്‍, സി. ബഷീര്‍ മാസ്റ്റര്‍, സി.സി. നസീര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.