സർക്കാറിെൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്നു –ഉമ്മൻ ചാണ്ടി ജി.എസ്.ടി നടപ്പാക്കിയതുമൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ –രമേശ് ചെന്നിത്തല ആലപ്പുഴ: സംസ്ഥാനത്ത് വികസനം വഴിമുട്ടിയെന്നും സർക്കാറിെൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പങ്കാളിത്ത പെൻഷൻ പദ്ധതി ഒരിക്കലും ഇടത് സർക്കാറിന് എടുത്ത് മാറ്റാൻ കഴിയില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളന ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്ക് മാർക്കിടുന്ന മുഖ്യമന്ത്രിക്ക് പൂജ്യം മാർക്കാണ്. മോഡറേഷൻ നൽകിയാലും ആരും പാസാകില്ല. 10 ശതമാനം പ്രവൃത്തികൾ പോലും നടപ്പായില്ല. സർക്കാർ ജീവനക്കാരെ ബലിയാടാക്കി പരാജയം മൂടിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, ട്രഷറർ ഇ.എൻ. ഹർഷകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബു പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.