ചന്ദ്രഗിരി പുഴയിൽ മണലൂറ്റ്​

കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽനിന്ന് ബോവിക്കാനം ആലൂർ മേഖലയിൽ വൻതോതിൽ മണൽ കടത്തുന്നു. ആലൂർ, മീത്തല്‍ ആലൂർ എന്നിവിടങ്ങളിലെ ഇരുപതോളം കടവുകളിൽനിന്നാണ് അനധികൃതമായി പ്രതിദിനം നൂറുകണക്കിന് ലോഡ് മണൽ കടത്തിക്കൊണ്ടുപോകുന്നത്. ബാലനടക്കം, മൂലടക്കം, ബേവിഞ്ച, മണിക്കാല്‍ ഭാഗങ്ങളിലുള്ള ഇരുപതോളം പേരാണ് മണൽക്കടത്ത് സംഘത്തിലുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളും ഇവരുടെ കൂട്ടത്തിലുണ്ട്. പുഴയിൽനിന്ന് വാരിയെടുക്കുന്ന മണൽ കരയിൽ കൂട്ടിയിട്ട് ലോറിയിൽ കയിറ്റിക്കൊണ്ടുപോവുകയാണ്. ദിവസേന വൈകീട്ട് നാലു മുതൽ രാവിലെ ഒമ്പതുവരെയാണ് കടത്തുസമയം. വിദ്യാർഥികള്‍ സഞ്ചരിക്കുന്ന വഴികളിലൂടെ മണൽലോറികൾ ചീറിപ്പായുന്നത് അപകടസാഹചര്യമൊരുക്കുന്നു. രാത്രിയിലെ മണല്‍ക്കടത്ത് പ്രദേശവാസികളുടെ ഉറക്കംകെടുത്തുകയാണ്. 10 വർഷത്തിലേറെയായി നിർബാധം തുടരുന്ന അനധികൃത മണല്‍ക്കൊള്ള തടയാൻ പൊലീസിനൊ റവന്യൂ അധികൃതർക്കോ കഴിയുന്നില്ല. അനിയന്ത്രിതമായി മണൽ വാരിയെടുക്കുന്ന കാരണം പുഴയിൽ പലയിടത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അധികാരികള്‍ക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതി നൽകിയവരെ മണല്‍ മാഫിയ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. manal kadathu ആലൂരിൽ പുഴയോരത്ത് കൂട്ടിയിട്ട മണൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.