കാസർകോട്: വിദ്യാനഗര്‍ മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാളെക്കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തെക്കില്‍ പള്ളിക്ക് സമീപം താമസിക്കുന്ന ചേരൂര്‍ കുന്നിലെ കെ. മുഹമ്മദാണ് (40) അറസ്റ്റിലായത്. സ്വർണാഭരണമെന്ന പേരിൽ മുക്കുപണ്ടങ്ങൾ പണയംവെച്ച് 16.82 ലക്ഷം രൂപയാണ് ഇയാൾ വായ്പയെടുത്തത്. മുഹമ്മദിനെ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് അധികൃതരുടെ ഒത്താശയോടെ 4.60 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിെൻറ രണ്ടു ശാഖകളിലായി നടന്നത്. ബ്രാഞ്ച് മാനേജർ, അപ്രൈസർമാർ എന്നിവർ ഉൾപ്പെടെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.