വനിതാ ഹോസ്​റ്റൽ വളപ്പിൽ മദ്യപിച്ചെത്തിയ പൊലീസുകാരന് സസ്​പെൻഷൻ

കാസർകോട്: വനിതാ ഹോസ്റ്റൽ വളപ്പിൽ മദ്യപിച്ച് കയറിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഒാഫിസിലെ ഒൗദ്യോഗികവാഹനത്തി​െൻറ ഡ്രൈവർ കയ്യൂർ സ്വദേശി ശ്രീജിത്തിനെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടം കാമ്പസിലെ ഹോസ്റ്റലിലേക്കാണ് ഇയാൾ മദ്യപിച്ച് കടന്നത്. മറ്റു പ്രശ്നങ്ങെളാന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. വാർഡ​െൻറയും ഹോസ്റ്റലിലെ അന്തേവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.