വ്യാപാരിയെ കൊള്ളയടിച്ച സംഭവം: യുവതിയുള്‍പ്പെടെ അഞ്ചുപേർ പിടിയിൽ

മംഗളൂരു: വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില്‍ യുവതിയുള്‍പ്പെടെ അഞ്ചംഗസംഘം അറസ്റ്റിലായി. വിട്ടല്‍ പട്നൂരിലെ ഹനീഫയുടെ വീടാണ് ഈ മാസം 21ന് കവര്‍ച്ച ചെയ്തത്. തൊക്കോട്ട് സ്വദേശികളായ അഷ്റഫ് ശംസീര്‍(27), മുഹമ്മദ് ഇഖ്ബാല്‍(27), ഫറങ്കിപ്പേട്ടയിലെ സൈനുദ്ദീന്‍ (21), ഉള്ളാളിലെ ഉബൈദുല്ല(32),സകലേഷ്പുരം അരേഹള്ളിയിലെ ഫര്‍സാന(26)എന്നിവരാണ് അറസ്റ്റിലായത്. ഹനീഫ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതി മാതാവി‍​െൻറ ചികിത്സക്കായി പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാന്‍ സന്നദ്ധനാണെന്നറിയിച്ചപ്പോൾ മാതാവിനെ വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ കൈപ്പറ്റാന്‍ മറ്റൊരാളെ അയക്കാമെന്ന് യുവതി അറിയിച്ചു. തുടര്‍ന്ന് ഫര്‍സാന പണം വാങ്ങാന്‍ വീട്ടിലെത്തി. ഇരുവരും വീട്ടിനകത്ത് പ്രവേശിച്ചയുടന്‍ പിന്നാലെയെത്തിയ യുവാക്കള്‍ ഹനീഫിനെ ആക്രമിച്ച് കൊള്ള നടത്തുകയായിരുന്നു. അറസ്റ്റിലായവരില്‍ നിന്ന് 7.50 ലക്ഷം രൂപയും രണ്ടു കാറും ആഭരണങ്ങളും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.