വെളിപ്പെടുത്തലിനുപിന്നിൽ വ്യക്​തി വൈരാഗ്യമെന്ന്​ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി

കാസർകോട്: അശ്റഫി​െൻറ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതി​െൻറ പ്രതികാരമായാണ് ചെമ്പിരിക്ക ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട ശബ്ദരേഖയിൽ ത​െൻറ പേര് ഉൾപ്പെടുത്തിയതെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കരുവാച്ചേരി രാജൻ. രാജനുവേണ്ടിയാണ് അശ്റഫി​െൻറ ഭാര്യാപിതാവ് ക്വേട്ടഷൻ ഏർപ്പെടുത്തിയതെന്നും അതി​െൻറ പണം രാജനാണ് ഭാര്യാപിതാവിന് വീട്ടിലെത്തി കൈമാറിയതെന്നുമാണ് അശ്റഫി​െൻറ ശബ്ദസന്ദേശത്തിലുള്ളത്. എന്നാൽ, കുടുംബപ്രശ്നത്തിൽ ഭാര്യയുടെ പരാതി പ്രകാരം ഇടപെട്ടതി​െൻറ പ്രതികാരമാണ് അശ്റഫിനെന്ന് രാജൻ പറഞ്ഞു. പ്രശ്നത്തിൽ ഇടപെട്ട പാർട്ടി ബ്രാഞ്ച് കമ്മിറ്റിക്ക് അശ്റഫി​െൻറ രീതി ശരിയല്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് കുടുംബകാര്യങ്ങൾ നോക്കണമെന്ന് ഇയാൾക്ക് കർശന നിർദേശം നൽകിയിരുന്നു. അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ ഭാര്യയെ അശ്റഫ് തിരിഞ്ഞുനോക്കിയില്ല. ഭാര്യയുടെ പേരിൽ വായ്പയെടുത്തു വാങ്ങിയ ഒാംനി വാൻ കാസർകോട് പൊലീസ് പിടിച്ചപ്പോൾ 3000 രൂപ പിഴയടക്കേണ്ടി വന്നത് ഭാര്യവീട്ടുകാരായിരുന്നു. ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാൻ ഞാനാണ് നിർദേശം നൽകിയത്. 2015ൽ വീടുകൾ തോറും എനിക്കെതിരെ നോട്ടീസ് വിതരണം ചെയ്തത് അശ്റഫായിരുന്നു. ഇൗ നാടകത്തിന് പിറകിൽ മറ്റു മൂന്നുപേർ കൂടി ഉള്ളതായും വേണ്ടിവന്നാൽ വെളിപ്പെടുത്തുമെന്നും രാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.