ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽനിന്ന് പുറപ്പെട്ട സമരപ്രചാരണ വാഹനജാഥയുടെ ഒന്നാംദിവസം ഇരിട്ടിയിൽ സമാപിച്ചു. ഇരിട്ടി പാലത്തിനടുത്തുവെച്ച് ബാൻഡ് വാദ്യങ്ങളോടെ ഇരിട്ടി പഴയ ബസ്സ്റ്റാൻഡിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന സ്വീകരണയോഗത്തിൽ പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി.സി. വർഗീസ്, കെ. -------------ശ്രീധൻ----------, പൗലോസ് കൊല്ലുവേലി, സി.കെ. രാജൻ, എ. സുധാകരൻ, മുസ്തഫ ദാവാരി, റജി തോമസ്, കെ.ടി. ജാഫർ, മുരളീധരൻ, ജോർജ് ഒറ്റപ്ലാക്കൻ, സതീശൻ, മൂസ ആറളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.