വീടാക്രമണ കേസ്​: തടവും പിഴയും

കണ്ണൂർ: വീടാക്രമിച്ച കേസിൽ പ്രതികളായ 18 സി.പി.എം-ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് തടവും പിഴയും. പാപ്പിനിശ്ശേരി വെസ്റ്റിലെ പി.വി. മോഹനൻ (53), ദിജിത്ത് (24), ആഷിഷ് (23), രമേശൻ ചുടാച്ചി (44), നിഷേക് പാറയിൽ (29), മോഹനൻ പാറയിൽ (38), പ്രദീഷ് (28), സുജിത്ത് (30), ഷബിൻ(22), ജോളി (34), കല്യാശ്ശേരി സെൻട്രലിലെ സുനിൽ കുമാർ (41), കുളത്തറ അശോകൻ (50), അരിങ്ങളയൻ ഷൈജു (34), ഇല്ലിപ്പുറത്തെ പാറയിൽ അമ്പാടി (48), കല്യാശ്ശേരിയിലെ പി. ഷൈജു (27), ജിതിൻ (23), കോലത്തുവയലിലെ വിജേഷ് (23), കരിക്കൻകുളത്തെ സുഗേഷ് (22) എന്നിവരെയാണ് രണ്ടുവർഷം തടവിനും 5000 രൂപ വീതം പിഴയടക്കാനും കണ്ണൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പാപ്പിനിശ്ശേരി ഇ.എം.എസ് സ്കൂളിന് സമീപത്തെ ടി.കെ. പ്രേമരാജ​െൻറ വീട് ആക്രമിക്കുകയും 11 പവൻ സ്വർണാഭരണവും 6000 രൂപയും കവരുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.