മുഖ്യമന്ത്രി നാളെയും മറ്റന്നാളും ജില്ലയിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ 29, 30 തീയതികളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് പിണറായി കളരി ഉഴിച്ചിൽകേന്ദ്രം ശിലാസ്ഥാപനം, 10ന് ഗവ. ബ്രണ്ണൻ കോളജ് സിന്തറ്റിക് ട്രാക്ക് പ്രവൃത്തി ഉദ്ഘാടനം, 10.45ന് ധർമടം ചിറക്കുനി കുടിവെള്ള പദ്ധതി ഉദ്ഘാടനം, 11.30ന് പിണറായി എ.കെ.ജി സ്മാരക സ്കൂൾ കെട്ടിട ഉദ്ഘാടനം, 12.15ന് പിണറായി ഇ.എം.എസ് വായനശാല സ്റ്റേജ് ഉദ്ഘാടനം, ഉച്ചകഴിഞ്ഞ് മൂന്നിന് എ.കെ.ജി ആശുപത്രി പാരാമെഡിക്കൽ കോഴ്സുകളുടെ ഉദ്ഘാടനം -മാവിലായി, നാലിന് എൻ.െഎ.എസ് എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടനം -വേങ്ങാട്, 5.30ന് കാക്കയങ്ങാട്. 30ന് രാവിലെ ഒമ്പതിന് കണ്ണൂരിൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ അവലോകനയോഗം, 10ന് കണ്ണൂർ യൂനിവേഴ്സിറ്റി ദേശീയ സെമിനാർ ഉദ്ഘാടനം, 11ന് ഗ്രാൻമ എൻഡ്യുറൻസ് അക്കാദമി ഉദ്ഘാടനം, 12ന് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം, ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം, അഞ്ചിന് തലശ്ശേരിയിൽ കെ. രാഘവൻ മാസ്റ്റർ പ്രതിമ അനാച്ഛാദനം, ആറിന് തലേശ്ശരിയിൽ കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി ഉദ്ഘാടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.