വിദ്യാർഥികൾക്ക് മത്സരങ്ങൾ നടത്തി

കണ്ണൂർ: കേന്ദ്ര ടൂറിസം മന്ത്രാലയവും സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് പര്യടൻ പർവ് എന്ന പേരിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും ജലച്ചായ മത്സരവും നടത്തി. ഉപന്യാസ മത്സരത്തിൽ നിവേദ പി. വിനോദ് (വേങ്ങാട് ഇ.കെ. നായനാർ എച്ച്.എസ്), പി.പി. ശ്രീനന്ദ് (കൂടാളി എച്ച്.എസ്), എം. ആദിത്യബാബു (പള്ളിക്കുന്ന് ഗവ. എച്ച്.എസ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജലച്ചായ മത്സരത്തിൽ കെ.കെ. ഇർഫാൻ അലി (തലശ്ശേരി സ​െൻറ് ജോസഫ്സ് എച്ച്.എസ്), അക്ഷയ ഷമീർ (ചിറക്കൽ കസ്തൂർബ പബ്ലിക് സ്കൂൾ), എം. വിവേക് (പെരളശ്ശേരി എ.കെ.ജി.എച്ച്.എസ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.