എ.കെ.ജി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്​ ഉദ്​ഘാടനം നാളെ

കണ്ണൂർ: കണ്ണൂർ കോഓപറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ നാലാമത്തെ സംരംഭമായ എ.കെ.ജി കോഓപറേറ്റവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് (എ.കെ.ജി.സി.െഎ.എച്ച്.എസ്) പെരളശ്ശേരി മാവിലായിയിൽ പ്രവർത്തനമാരംഭിക്കുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാപനത്തി​െൻറ ഔപചാരിക ഉദ്ഘാടനവും പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനവും നിർവഹിക്കുമെന്ന് എ.കെ.ജി.സി.െഎ.എച്ച്.എസ് ചെയർമാൻ എം. പ്രകാശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാരാമെഡിക്കൽ മേഖലയിലെ നിരവധി ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ നടത്താനാണ് സ്ഥാപനം വഴി ഉദ്ദേശിക്കുന്നത്. ആറ് ഡിപ്ലോമ കോഴ്സുകൾക്കും എട്ട് ഡിഗ്രി കോഴ്സുകൾക്കും ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ഡിപ്ലോമ കോഴ്സുകൾ നവംബറിൽ തന്നെ ആരംഭിക്കും. ഡിഗ്രി കോഴ്സുകൾ അടുത്ത അധ്യയന വർഷം ആരംഭിക്കും. കോഴ്സുകൾക്ക് സർക്കാർ നിശ്ചയിച്ച ഫീസുകളാണ് ഈടാക്കുക. പൂർണനിലയിൽ പ്രവർത്തനമാരംഭിച്ചാൽ 1350 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ കഴിയും. വാർത്തസമ്മേളനത്തിൽ എ.കെ. ചന്ദ്രൻ, എൻ. ശശിധരൻ, കെ.എൻ. മോഹനൻ, കെ. വികാസ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.