ഉയരുന്നത് ബഹുനില കെട്ടിടം; ഒപ്പം ഇവരുടെ നെഞ്ചിടിപ്പും

കണ്ണൂർ: 28 നിലകളിലായി കൂറ്റൻ പാർപ്പിട സമുച്ചയം ഉയരുേമ്പാൾ അതിന് താഴെ താമസിക്കുന്ന കുടുംബങ്ങളുെട നെഞ്ചിൽ തീയെരിയുകയാണ്. അഞ്ചുവർഷം മുമ്പാണ് അലവിൽ ആറാേങ്കാട്ടത്ത് ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. തൊട്ടുതാഴെയുള്ള അഞ്ചോളം വീടുകൾക്ക് ഇതോടെ ദുരിതം തുടങ്ങി. നിലകൾ ഉയരുന്നതിനനുസരിച്ച് നിർമാണ സാമഗ്രികൾ ഒാരോന്നായി ഇടക്കിടെ താഴേക്ക് പതിക്കാൻ തുടങ്ങിയതായി വീട്ടുകാർ പറയുന്നു. പലപ്പോഴും മേൽക്കൂരയും ഒാടുകളും തകർത്ത് ഭാരമേറിയ നിർമാണ സാമഗ്രികൾ ഉൾപ്പെടെ വീട്ടിനുള്ളിലേക്കെത്തി. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഭീതിയോടെയാണ് ഒാരോ ദിവസവും കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞയാഴ്ചയാണ് ഒരു വീടി​െൻറ മേൽക്കൂരയുടെ പിൻഭാഗം വലിയ പലക വീണ് തകർന്നത്. വൈകിയാണെങ്കിലും ഫ്ലാറ്റ് അധികൃതർ ഇവിടെ ഷീറ്റ് വെച്ചുനൽകി. ചിറക്കൽ പഞ്ചായത്ത് അധികൃതരുൾപ്പെടെ സംസാരിച്ച് വീടും സ്ഥലവും ഏറ്റെടുത്ത് മറ്റൊരു സ്ഥലത്ത് വീട് നിർമിച്ച് നൽകാമെന്ന് കുറച്ച് വർഷം മുമ്പ് ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. 28 നിലകളിൽ വരുന്ന ഫ്ലാറ്റി​െൻറ 23ഒാളം നിലകളുടെ നിർമാണം പൂർത്തിയായി. ഇനി താമസം കൂടി തുടങ്ങിയാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാൻ ആരുമുണ്ടാവില്ലെന്നാണ് കുടുംബക്കാർ പറയുന്നത്. ബഹുനില ഫ്ലാറ്റിനെതിരെ പ്രദേശവാസികൾ നേരത്തേ രംഗത്തുവന്നിരുന്നെങ്കിലും പിന്നീട് ഇവരെ ഭിന്നിപ്പിച്ചതോടെ എതിർപ്പുകൾ ഇല്ലാതായത്രെ. ഇതോടെയാണ് വീടും സ്ഥലവും മാറ്റിത്തരണമെന്ന് വീണ്ടും ആവശ്യമുയരുന്നത്. ജീവൻ കൈയിൽപിടിച്ച് ഭീതിയോടെ ദിവസം തള്ളിനീക്കുന്നതിനാൽ നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ് ഇവർ. വീടുകൾക്കുള്ള അപകട ഭീഷണി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇരുകൂട്ടരുടെയും സൗകര്യമനുസരിച്ച് വിളിച്ച് സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ വീടെടുത്ത് നൽകാമെന്നുപറഞ്ഞ സമയത്ത് ചില ബുദ്ധിമുട്ടുകൾ കാരണം വീട്ടുകാർക്ക് മാറാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ അവർ തയാറാണ്. ഇക്കാര്യം യോഗത്തിൽ ഫ്ലാറ്റ് അധികൃതരെ അറിയിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.