കണ്ണൂർ: മാലിന്യ നിർമാർജന രംഗത്ത് മാതൃകയാക്കാം കോളയാട് പഞ്ചായത്തിനെ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും ജലസംരക്ഷണം ഊർജിതപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുമായാണ് കോളയാട് ഏവർക്കും മാതൃകയാവുന്നത്. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് ഗ്രീൻ േപ്രാട്ടോകോൾ നിർബന്ധമാക്കി ആരംഭിച്ച തെളിമ പദ്ധതി, പുതിയ വീടുകളും കെട്ടിടങ്ങളും എടുക്കുന്നവർ പാലിക്കേണ്ട ഹരിത- ജലസംരക്ഷണ -ശുചിത്വ പ്രവർത്തന പദ്ധതി തുടങ്ങിയവ കോളയാടിെൻറ പ്രത്യേകതകളാണ്. അഞ്ച് സെൻറിൽ കൂടുതൽ സ്ഥലത്തെ പുതിയ കെട്ടിടങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് ലഭിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് വൃക്ഷത്തൈ നടണം. ഇതിെൻറ ഫോട്ടോ പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം വെക്കണം. ഇതിനു പുറമെ, 150 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകൾക്ക് മഴവെള്ള സംഭരണിയും അതിനു താഴെയുള്ള വീടുകൾക്ക് കിണർ റീചാർജിങ്, മഴക്കുഴി എന്നിവയിലൊന്നും നിർബന്ധമാണ്. നിബന്ധനകൾ പാലിക്കാത്തവർക്ക് നവംബർ ഒന്നുമുതൽ പെർമിറ്റോ കെട്ടിട നമ്പറോ നൽകില്ലെന്നാണ് പഞ്ചായത്തിെൻറ തീരുമാനം. സമ്പൂർണ ശുചിത്വ പദ്ധതിക്ക് ജില്ലയിലാദ്യമായി ഗ്രീൻ േപ്രാട്ടോകോൾ ബൈലോ തയാറാക്കിയ പഞ്ചായത്തെന്ന ബഹുമതിയും ഇവർക്കുണ്ട്. തുടക്കത്തിൽ ചെറിയ എതിർപ്പുണ്ടായിരുന്നെങ്കിലും പദ്ധതികളോരോന്നും നടപ്പാക്കിത്തുടങ്ങിയതോടെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്ലാസ്റ്റിക് രഹിത കണ്ണൂർ കാമ്പയിെൻറ ചുവടുപിടിച്ച് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് ശക്തമായ നിരോധനം ഏർപ്പെടുത്തി. പകരം സാരിത്തുണിയിൽ നിർമിച്ച സഞ്ചി വ്യാപകമാക്കി. 'മീൻ വേണോ പാത്രം വേണം' എന്ന കാമ്പയിനിലൂടെ മീൻ വിതരണത്തിൽ പ്ലാസ്റ്റിക് സഞ്ചി ഒഴിവാക്കി. വീടുകളിൽനിന്ന് 20 രൂപ ഇൗടാക്കി വളൻറിയർമാർ മാസത്തിലൊരിക്കൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കും. ഇതോടെ നാട്ടിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുറഞ്ഞു. ഗ്രീൻ േപ്രാട്ടോകോൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസും ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു. തീരുമാനം കടലാസിലൊതുങ്ങുന്നവയല്ലെന്ന് ജനങ്ങൾക്ക് ബോധ്യമായതോടെ പദ്ധതികൾ വിജയംകാണുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.