കണ്ണൂർ: നഗരമധ്യത്തിൽ എ.ബി.വി.പി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ പിടിയിൽ. താളിക്കാവിലെ രാംകുമാർ (24), പാറക്കണ്ടിയിലെ യു. ഷിജു (24), പടന്നപ്പാലെത്ത പി. സൂര്യകൃഷ്ണ (18) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. എ.ബി.വി.പി കണ്ണൂർ നഗർ ട്രഷറർ നീർക്കടവ് നിഖില നിവാസിൽ അക്ഷയ് (19), നീർക്കടവ് തെക്കേപുരയിൽ ഹൗസിൽ ആദർശ് (20) എന്നിവരെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ബുധനാഴ്ച രാത്രി മുനീശ്വരൻ കോവിൽ ജങ്ഷനിലാണ് സംഭവം. ബൈക്ക് തടഞ്ഞുനിർത്തി മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. രാംകുമാറും സംഘവും ഈയിടെയാണ് ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.