ഒാണം കയർമേള നറുക്കെടുപ്പ്​ വിജയികൾ

കണ്ണൂർ: ഓണം കയർമേള 2017​െൻറ ഭാഗമായുള്ള മൂന്ന്, നാല് ആഴ്ചകളിലെ നറുക്കെടുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ നിർവഹിച്ചു. മേളയുടെ മൂന്നാം ആഴ്ചയിലെ സമ്മാനത്തിന് ഇ.സി. േപ്രമലതയും നാലാം ആഴ്ചയിലെ സമ്മാനത്തിന് ഒ.വി ഗീതയും അർഹരായി. ഇവർക്ക് ഒരു പവൻ സ്വർണനാണയം ലഭിക്കും. കേരള കയർ കോർപറേഷൻ, കയർഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കണ്ണൂർ ജില്ലയിലെ സ്റ്റാളുകളിൽനിന്നുള്ള സമ്മാന കൂപ്പണുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ചടങ്ങിൽ ജില്ല കയർ േപ്രാജക്ട് ഓഫിസർ പി.വി. രവീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. കേരള ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോർഡിലെ ജീവനക്കാർ, കയർ േപ്രാജക്ട് ഓഫിസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.