എം.എൽ.എ ഫണ്ട്​ ഭരണാനുമതിയായി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ 2016--17 വർഷത്തെ എം.എൽ.എ ഫണ്ടിൽനിന്ന് ബാവോട് എൽ.പി സ്കൂളിനും വടക്കുമ്പാട് എൽ.പി സ്കൂളിനും പാചകപ്പുര, മുണ്ടലൂർ മാപ്പിള എൽ.പി സ്കൂളിനും മുണ്ടലൂർ വെസ്റ്റ് എൽ.പി സ്കൂളിനും ശുചിമുറി എന്നിവ നിർമിക്കാൻ ഓരോ ലക്ഷം രൂപ വീതം വിനിയോഗിക്കാൻ ജില്ല കലക്ടർ ഭരണാനുമതി നൽകി. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ 2015- -16 വർഷത്തെ വികസന നിധിയിൽനിന്ന് പൊയ്ത്തുംകടവ് ഹിദായത്തുൽ ഇസ്ലാം മദ്റസ എൽ.പി സ്കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 56,800 രൂപ വിനിയോഗിക്കാനും ഭരണാനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.