മന്ത്രവാദ ചികിത്സക്കിടെ യുവാവിന് മര്‍ദനം; സിദ്ധനും സഹായികളും അറസ്​റ്റില്‍

bl: മര്‍ദനമേറ്റ യുവാവി​െൻറ സഹോദരനും അറസ്റ്റിലായി നാദാപുരം: മന്ത്രവാദ ചികിത്സക്കിടെ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിദ്ധനും സഹായികളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൂണേരി മുടവന്തേരി സ്വദേശി സെയ്ത് മുഹമ്മദ് ശിഹാബുദ്ദീന്‍ കുഞ്ഞിക്കോയ തങ്ങള്‍ (50), സഹായി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുതുവടല്ലൂര്‍ വീട്ടില്‍ ജാഫര്‍ (35), ചികിത്സക്കെത്തിച്ച യുവാവി​െൻറ ജ്യേഷ്ഠന്‍ കണ്ണൂര്‍ വാരം സ്വദേശി മുഴയില്‍ ഇസ്മായില്‍ (36) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ മൂന്നുപേരെയും നാദാപുരം കോടതിയില്‍ ഹാജരാക്കി. സെയ്ദ് മുഹമ്മദ് ശിഹാബുദ്ദീനെയും സഹായി ജാഫറിനെയും കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ജില്ലക്കാരനായ ഇരുപത്തഞ്ചുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് ചികിത്സക്കായി മുടവന്തേരിയിലെ സിദ്ധ​െൻറ വീട്ടിലെത്തിച്ചത്. വൈകീേട്ടാടെ നടത്തിയ ചികിത്സക്കിടെ യുവാവിനെ സിദ്ധന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവത്രേ. വേദനകൊണ്ട് യുവാവ് നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ സിദ്ധനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. മന്ത്രവാദം നടന്ന വീട്ടില്‍നിന്ന് മര്‍ദനത്തിനുപയോഗിച്ച ചൂരല്‍, എട്ടായിരം രൂപ, യുവാവിനെ കെട്ടിയിട്ട തുണികള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ യുവാവിന് കഴുത്തിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. കയറുകൊണ്ട് കെട്ടിയിട്ടായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറഞ്ഞു. അവശനിലയിലായ യുവാവി​െൻറ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ യുവാവിനെ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകിയത്. ഗള്‍ഫില്‍വെച്ചാണ് ഇസ്മായില്‍ സിദ്ധനെ പരിചയപ്പെടുന്നത്. പിന്നീട് നാട്ടിലെത്തി ചികിത്സ നടത്തുകയായിരുന്നു. യുവാവിനെ അടിച്ചുപരിക്കേല്‍പിച്ചതിനും മന്ത്രവാദത്തിലൂടെ ചികിത്സിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് ചതിച്ചതിനുമാണ് മൂന്നു പേര്‍ക്കെതിരെയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ യുവതി പൊള്ളലേറ്റ് മരിച്ചിരുന്നു. പരാതിക്കാർ പിൻവാങ്ങിയതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.