തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസം കാവിവത്കരിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് സർക്കാറിെൻറ നീക്കത്തിനെതിരെ വിവിധ കേന്ദ്രങ്ങളിൽ മുസ്‌ലിം ലീഗിെൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി തളിപ്പറമ്പിലും പ്രകടനം സംഘടിപ്പിച്ചു. സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാൽ, മഹമൂദ് അള്ളാംകുളം, കെ.വി. അബൂബക്കർ ഹാജി, കൊടിയിൽ സലിം, പി.പി. മുഹമ്മദ് നിസാർ, ഫൈസൽ ചെറുകുന്നോൻ, പി.സി. നസീർ, സി.പി. ഖാദർ ഹാജി, പറമ്പിൽ അബ്ദുറഹ്മാൻ, പി.എം. അസീസ് ഹാജി, പി.പി. ഇസ്മായിൽ, ഓലിയൻ ജാഫർ, എൻ.യു. ഷഫീഖ്, ഉസ്മാൻ കൊമ്മച്ചി എന്നിവർ നേതൃത്വം നൽകി. കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവ്വം ടൗണിൽ നടന്ന പ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആലിക്കുഞ്ഞി പന്നിയൂർ, സി. ജബ്ബാർ, നാസർ പന്നിയൂർ, കെ.വി.കെ. അയ്യൂബ്, ടി.പി. സൈദ്, കെ. മായിൻ, കെ.പി. അബൂബക്കർ, കെ. അഷ്റഫ്, എൻ.യു. മുഹമ്മദ്കുഞ്ഞി, സി. അബൂബക്കർ, കെ.കെ. സിദ്ദീഖ്, കെ. റാഷിദ്, സി. നൗഫൽ, ബി. ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.