കൊടി നശിപ്പിച്ചു

പയ്യന്നൂർ: പെരുമ്പ ലീഗ് ഓഫിസ് പരിസരെത്ത മുസ്ലിം ലീഗ് പതാകകൾ നശിപ്പിച്ചതായി പരാതി. ശാഖ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെ. ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. എസ്.കെ. നൗഷാദ്, എസ്.ടി.പി. ആലിക്കുഞ്ഞി, കെ.പി. മുഹമ്മദലി, പി.എം. തയ്യിബ്, പി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. അനുശോചിച്ചു പയ്യന്നൂർ: ജി.ഡി. നായരുടെ നിര്യാണത്തിൽ കൊക്കാനിശ്ശേരി യുനീക്ക് വായനശാല ആൻഡ് ഗ്രന്ഥാലയം യോഗം അനുശോചിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ, സി.ടി. മോഹനൻ, പി. ശശിധരൻ, വി. ഓമന എന്നിവർ സംസാരിച്ചു. കെ.വി. സത്യനാഥൻ സ്വാഗതവും പി. രമേശൻ നന്ദിയും പറഞ്ഞു. ആധാർ ലിങ്ക് ക്യാമ്പ് പയ്യന്നൂർ: കൊക്കാനിശ്ശേരി യുനീക്ക് വായനശാലയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതൽ ബി.എസ്.എൻ.എൽ മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള ക്യാമ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.