എം.എസ്.എഫ് പ്രതിഷേധ ജ്വാല

തളിപ്പറമ്പ്: ആർ.എസ്.എസ് നേതാവി​െൻറ ജന്മശതാബ്ദി ആഘോഷം സ്കൂളുകളിൽ സംഘടിപ്പിക്കണമെന്ന പിണറായി സർക്കാറി​െൻറ നിർദേശത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഉത്തരവി​െൻറ കോപ്പി കത്തിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് പി.എ. ഇർഫാൻ അധ്യക്ഷത വഹിച്ചു. ടെക്ഫെഡ് സംസ്ഥാന ചെയർമാൻ കെ.വി. ഉദൈഫ്, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് കുഞ്ഞി കുപ്പം, കെ.വി.ടി. ഷമൽ, കെ. മുഹമ്മദ് നൗഫൽ, പി.പി. സഫ്‌വാൻ, ഷുഹൈബ് കുപ്പം, ടി.പി. ഫായിസ്, പി.എ.വി. ഷഫീഖ്, വി.എം. റഹീസ്, അജ്മൽ, ദിൽഷാദ് എന്നിവർ സംസാരിച്ചു. സർ സയ്യിദിൽ ഗോൾഡൻ ബ്രെയിൻ മെഗാക്വിസ് തളിപ്പറമ്പ്: സർ സയ്യിദ് കോളജി​െൻറ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ഗോൾഡൻ ബ്രെയിൻ എന്ന പേരിൽ മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. നവംബർ രണ്ടിന് ഉച്ചക്ക് ഒരു മണി മുതൽ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രതിഭകൾക്കാണ് അവസരം. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ക്വിസ് നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.