ചെറുപുഴ: പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായി കേരള കോൺഗ്രസിെൻറ പിന്തുണയിൽ സി.പി.എമ്മിലെ പി.ആര്‍. സുലോചന തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവി വഹിച്ചിരുന്ന കേരള കോണ്‍ഗ്രസിലെ കൊച്ചുറാണി ജോര്‍ജ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിയെ കേരള കോണ്‍ഗ്രസ് പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് എല്‍.ഡി.എഫ് പുറത്താക്കിയിരുന്നു. പഞ്ചായത്ത് ഭരണത്തില്‍ കേരള കോണ്‍ഗ്രസിന് പുറത്തുനിന്നുള്ള പിന്തുണയാണ് നല്‍കുന്നതെന്നായിരുന്നു സി.പി.എമ്മിെൻറ നിലപാട്. ഭരണം നഷ്ടമായതോടെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍നിന്ന് കോണ്‍ഗ്രസിെൻറ റോസിലിന്‍ ആടിമാക്കീൽ രാജിവെച്ചു. തുടർന്ന് കേരള കോൺഗ്രസ് പിന്തുണയോടെ എല്‍.ഡി.എഫ് സ്ഥിരം സമിതി അധ്യക്ഷ പദവികളിൽ ജയിച്ചു. പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള 19 അംഗങ്ങളില്‍ കോണ്‍ഗ്രസ് --ഒമ്പത്, കേരള കോണ്‍ഗ്രസ് -രണ്ട്, എല്‍.ഡി.എഫ് -എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ഭരണമാറ്റം ഉണ്ടായതോടെ എല്‍.ഡി.എഫ് സ്വതന്ത്രരായി വിജയിച്ച ജാന്‍സി ജോണ്‍സണ്‍ വൈസ് പ്രസിഡൻറ് പദവിയിലും ഷാൻറി കലാധരന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയിലും കേരള കോൺഗ്രസ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വന്ന ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷപദത്തിലും ഇത് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.