നവോദയ രജതജൂബിലി ആഘോഷം തിങ്കളാഴ്ച മുതൽ

പെരിങ്ങോം: പൊറക്കുന്ന് നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രജതജൂബിലി ആഘോഷം തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലന്‍ അധ്യക്ഷത വഹിക്കും. കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. കാവിന്മൂല നന്തുടി കലാസംഘത്തി​െൻറ കാവേറ്റം ഫോക് മെഗാഷോ അരങ്ങേറും. രജതജൂലിലിയുടെ ഭാഗമായി കാര്‍ഷിക സെമിനാര്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം, വനിത സംഗമം, നാടന്‍ കലാമേള, ഉത്തരമേഖല വോളിബാള്‍ ടൂര്‍ണമ​െൻറ്, കലാകായിക മത്സരങ്ങള്‍, അറിവുത്സവം എന്നിവയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ പി. പ്രകാശന്‍, കെ.പി. രാമകൃഷ്ണന്‍, പി. സുരേശന്‍, എം. രാമകൃഷ്ണന്‍, ടി.വി. സുരേശന്‍, പി.കെ. വിജയന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.