റിയാദിൽ മരിച്ച ജയേഷി​െൻറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പയ്യന്നൂർ: റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തിയ പയ്യന്നൂർ തെക്കെ മമ്പലത്തെ കെ.കെ. ജയേഷി​െൻറ (39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് വീട്ടിലെത്തിച്ച ശേഷം സംസ്കരിക്കും. മൂന്നര മാസം മുമ്പ് കാണാതായ ജയേഷി​െൻറ മൃതദേഹം ഈ മാസം 18ന് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂൺ 23നാണ് റിയാദ് നസീമിലെ താമസസ്ഥലത്തുനിന്ന് ജയേഷിനെ കാണാതായത്. 10 വർഷമായി റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മടങ്ങിയതിനുശേഷമാണ് കാണാതാവുന്നത്. തെക്കെ മമ്പലത്തെ ബാലൻ-നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. സഹോദരങ്ങൾ: സുരേഷ്, സബിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.