മാഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനമുൾപ്പെടെയുള്ള ജനവിരുദ്ധ നടപടികൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്നും ഇത് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ആരോപിച്ചു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.സി. പ്രദീപൻ അധ്യക്ഷത വഹിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, മനോജ് പട്ടാന്നൂർ, കെ.പി. വത്സൻ, വടക്കൻ ജനാർദനൻ എന്നിവർ സംസാരിച്ചു. റെഡ് വളൻറിയർ മാർച്ചും പ്രകടനവും നടന്നു. പ്രതിനിധിസമ്മേളനവും ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.സി. പ്രദീപൻ, ഉഷ, ടി.കെ. ഗംഗാധരൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.കെ. നാരായണൻ പതാക ഉയർത്തി. പി. അജിത്ത് കുമാർ, ടി. സുരേന്ദ്രൻ എന്നിവർ രക്തസാക്ഷി-അനുശോചനപ്രമേയം അവതരിപ്പിച്ചു. വടക്കൻ ജനാർദനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം. അഭിഷേക്, കെ.പി. രമേശൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ. രമേശൻ, വി.കെ. സുരേഷ് ബാബു, വി.പി. വിജേഷ്, പി.പി. സനിൽ, എം. പ്രസന്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.