കണ്ണൂർ: കണ്ണൂർ സർവകലാശാല എൻവയൺമെൻറൽ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് പരിസ്ഥിതിപ്രവർത്തകൻ പ്രഫ. ജോൺസി ജേക്കബിനെ അനുസ്മരിച്ചു. േപ്രാ-വൈസ് ചാൻസലർ ടി. അശോകൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണത്തിൽ ഹരിത ൈട്രബ്യൂണലിെൻറ പ്രാധാന്യം എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് റീെസെക്കിൾ ചെയ്യുന്ന പദ്ധതിക്ക് ചടങ്ങിൽ തുടക്കമായി. ജനുവരിയിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റിെൻറ ലോഗോ പരിസ്ഥിതി പ്രവർത്തകൻ പി. പത്്മനാഭൻ പ്രകാശനം ചെയ്തു. രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. സിൻഡിേക്കറ്റ് അംഗം എം. പ്രകാശൻ, ജാഫർ പലോട്ട്, വി.വി. ബാലകൃഷ്ണൻ, യൂനിയൻ ചെയർമാൻ സി.പി. ഷിജു എന്നിവർ സംസാരിച്ചു. കെ. മനോജ് സ്വാഗതവും സി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.