കാഞ്ഞങ്ങാട്: മാനവ വിഭവശേഷി പരിശീലനരംഗത്ത് 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ജേസീസ് രാജ്യാന്തര പരിശീലകനും മുന്‍ ദേശീയ പ്രസിഡൻറുമായ എ.വി. വാമനകുമാറിനെ ഈ മാസം 29ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. ജേസീസ് മുന്‍ പ്രസിഡൻറ് ഷൈന്‍ ടി. ഭാസ്‌കരന്‍ വിശിഷ്ടാതിഥിയാവും. ജേസീസ് ദേശീയ പ്രസിഡൻറ് രാം കുമാര്‍ മേനോന്‍ ഉപഹാരം സമര്‍പ്പിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എച്ച്. ദിനേശന്‍ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി അഡ്വ. സി.കെ. ശ്രീധരന്‍, ചെയര്‍മാന്‍ കെ.വി. സതീശൻ, ജനറല്‍ കണ്‍വീനര്‍ വി. വേണുഗോപാൽ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുജീബ് അഹ്മദ്, കണ്‍വീനര്‍ പ്രഭാകരൻ, രാധാകൃഷ്ണന്‍ ചിത്ര, ലയണ്‍സ് സോണ്‍ ചെയര്‍മാന്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.