പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവ്​ അറസ്​റ്റിൽ

മംഗളൂരു: ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ബജ്പെയിലെ അബ്ദുല്‍ മുനീറാണ് (24) അറസ്റ്റിലായത്. വാഹനപരിശോധന നടത്തുകയായിരുന്ന ഇന്‍സ്പെക്ടര്‍ മഞ്ചുനാഥ്, കോൺസ്റ്റബിൾ ചെലുവരാജ് എന്നിവര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച മുനീറിനെ കൈകാണിച്ച് നിർത്തിയപ്പോഴായിരുന്നു അക്രമം. കോൺസ്റ്റബിളിന് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.