സി.പി.എം രാഷ്ട്രീയ ഫാഷിസം നടപ്പാക്കുന്നു -യു.ഡി.എഫ് പാനൂർ: കല്ലിക്കണ്ടിയിൽ സി.പി.എം രാഷ്ട്രീയ ഫാഷിസം നടപ്പിലാക്കുകയാണെന്ന് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. എം.എസ്.എഫ് പ്രകടനത്തിനുനേരെയും മുജാഹിദ് സംഘടനയുടെ പരിപാടിക്ക് എത്തിയവരുടെ വാഹനത്തിന് നേരെയും അക്രമം നടത്തിയതിലൂടെ ന്യൂനപക്ഷസ്നേഹം പറയുന്നവരുടെ യഥാർഥ മുഖമാണ് പ്രകടമായത്. നേതാക്കന്മാരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത് എന്നത് ഗൗരവതരമാണ്. സംഭവത്തിൽ െപാലീസ് നിഷ്പക്ഷ നടപടി സ്വീകരിക്കണം. സംഭവസ്ഥലം യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ, വി. സുരേന്ദ്രൻ, കെ.പി. സാജു, വി. നാസർ, പി.കെ. ഷാഹുൽ ഹമീദ്, രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.