ഭൂരേഖ കമ്പ്യൂട്ടർവത്​കരണം: വിവരശേഖരണം 29ന്​

കണ്ണൂർ: ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തി​െൻറ ഭാഗമായി കണ്ണൂർ താലൂക്കിലെ വലിയന്നൂർ, നാറാത്ത് വില്ലേജുകളിൽ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണം 29ന് ആരംഭിക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ വിവിധ കേന്ദ്രത്തിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെ പരിശോധന നടത്തി സ്വീകരിക്കും. തീയതി, വില്ലേജ്, സ്ഥലം എന്ന ക്രമത്തിൽ. ഒക്ടോബർ 29: വലിയന്നൂർ - പള്ളിപ്രം യു.പി സ്കൂൾ, മുരളി മന്ദിരം, വാരം. നാറാത്ത് - നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, റി. സ.11 മുതൽ 18 വരെ, 42 മുതൽ 45 വരെ. 31: മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം, നാറാത്ത് ദേശം റീ. സ. 46 മുതൽ 70 വരെ. നവംബർ മൂന്ന്: -പി.എച്ച്.സി നാറാത്ത്, റീ.സ. 111 മുതൽ 134 വരെ. നാല് - മർവ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുമ്മായക്കടവ്, നാറാത്ത് റീ.സ. 1 മുതൽ 10 വരെ 20 മുതൽ 35 വരെ. അഞ്ച്: -വലിയന്നൂർ -തക്കാളിപ്പീടിക കമ്യൂണിറ്റി ഹാൾ, വാരം കടവ് മദ്റസ. ഏഴ്: - നാറാത്ത് - കൈരളി വായനശാല, ഓണപ്പറമ്പ്, നാറാത്ത് റീ. സ. 71 മുതൽ 110 വരെ. 11: -നാറാത്ത് മാപ്പിള എൽ.പി സ്കൂൾ റീ.സ. 36 മുതൽ 39 വരെ 136 മുതൽ 150 വരെ. വലിയന്നൂർ - വലിയകണ്ടം കമ്യൂണിറ്റി ഹാൾ, പുറത്തീൽ മാപ്പിള എൽ.പി സ്കൂൾ. 12: വലിയന്നൂർ നോർത്ത് അംഗൻവാടി, ചേലോറ കോർപറേഷൻ ഹാൾ. നാറാത്ത് യു.പി സ്കൂൾ റീ.സ.151 മുതൽ 170 വരെ. 18: - ചെറുവാക്കര എൽ.പി സ്കൂൾ റീ.സ. 171 മുതൽ 199 വരെ, 205 മുതൽ 246 വരെ. 19 - ദാറുൽ ഹസ്നത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ നിടുവാട്ട്, നിടുവാട്ട് ദേശം മുഴുവൻ. വലിയന്നൂർ - കടാങ്കോട്ട് സ്കൂൾ, കടാങ്കോട്ട് ചാലിൽ മൊട്ട അംഗൻവാടി. 25 - നാറാത്ത് - പള്ളേരി മാപ്പിള എൽ.പി സ്കൂൾ പള്ളേരി ദേശം ആകെ. 26:- വലിയന്നൂർ - നവപ്രഭ വായനശാല, വലിയന്നൂർ അപ്പക്സ് സ്കൂൾ വലിയന്നൂർ. ഡിസംബർ രണ്ട്: - വാരം കൊമ്പ്ര പീടിക, കരിക്കൻകണ്ടി അംഗൻവാടി. മൂന്ന്: - വലിയന്നൂർ നോർത്ത് യു.പി സ്കൂൾ, വലിയന്നൂർ എൽ.പി സ്കൂൾ. ഒമ്പത്: -ഗാന്ധിജി സ്പോർട്സ് ക്ലബ് കൂമ്പായിമൂല. ഫോറങ്ങൾ വില്ലേജ് ഓഫിസ്, കുടുംബശ്രീ യൂനിറ്റുകൾ, വില്ലേജ് പരിധിയിലെ അംഗൻവാടികൾ, വാർഡ് അംഗങ്ങൾ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ആധാരം, ഭൂനികുതി രസീതി, ആധാർ/തിരിച്ചറിയൽ കാർഡ് എന്നിവ പരിശോധന വേളയിൽ ഹാജരാക്കണം. ആധാരങ്ങൾ ബാങ്കിലോ മറ്റോ പണയപ്പെടുത്തിയിട്ടുള്ളവർ ബാങ്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ ആധാരപകർപ്പ് ഹാജരാക്കിയാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.