ഇന്ത്യ മതേതരസംസ്കാരം ഉയർത്തിപ്പിടിച്ച രാജ്യം -മന്ത്രി ചക്കരക്കല്ല്: മതേതരസംസ്കാരം ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിച്ച രാജ്യമാണ് ഇന്ത്യയെന്നും അത് തകർക്കുന്നതിനുവേണ്ടി ചിലർ വിദ്യാലയങ്ങളിൽപോലും കടന്നുകൂടുന്ന അവസ്ഥയാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മിനിസ്റ്ററി ഓഫ് പാർലമെൻറ് അഫയേഴ്സിെൻറ നേതൃത്വത്തിൽ 'മതേതരജനാധിപത്യം' എന്ന വിഷയത്തെ ആസ്പദമാക്കി എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മതേതരസംസ്കാരം നിലനിർത്താൻ പുതിയ പൗരന്മാരെ സജ്ജരാക്കുക എന്നതാണ് കാലഘട്ടത്തിെൻറ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിവിഷൻ കൗൺസിലർ വി. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ദിനകരൻ കൊമ്പിലാത്ത്, അഡ്വ. പത്മനാഭൻ എന്നിവർ വിഷയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ പി. അബ്ദുല്ല, പ്രധാനാധ്യാപകൻ പി.പി. സുബൈർ, പി.ടി.എ പ്രസിഡൻറ് പി.സി. അബ്ദുൽ റസാഖ്, രഹന ടീച്ചർ, കെ.സി. മുഹമ്മദ് ഫൈസൽ, വി.കെ. അബ്ദുറഹീം, ആരിഫ് മാസ്റ്റർ, നസീർ മാസ്റ്റർ, പി. ശൈലജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. സുഹൈൽ സ്വാഗതവും ടി.ഒ. ലത നന്ദിയും പറഞ്ഞു. വിവിധമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.