കണ്ണൂർ: ധർമടം പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി വിപുലീകരിക്കുന്നതിെൻറ പ്രവൃത്തി ഉദ്ഘാടനം 29ന് ചിറക്കുനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ധർമടം പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പൂർണമായി പരിഹരിക്കുന്നതിന് ഉതകുന്നരീതിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്. 16.5 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിതരണശൃംഖലക്കായി 84 കിലോമീറ്റർ പൈപ്ലൈൻ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.