റെയിൽവേ സ്​റ്റേഷൻ റോഡിൽ ഇൻറർലോക്ക് പാകി

കാഞ്ഞങ്ങാട്: തകർന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് ഇൻറര്‍ലോക്ക് പാകുന്നു. നഗരസഭ നിർദേശ പ്രകാരം അനുബന്ധ റോഡായി കണക്കാക്കി കെ.എസ്.ടി.പിയാണ് ഇൻറർലോക്ക് പാകുന്നത്. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഭൂഗർഭ കേബിളുകൾ, ശുദ്ധജല പൈപ്പുകൾ എന്നിവ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ റോഡ് നവീകരണം അനന്തമായി നീളും. ഇതു തിരിച്ചറിഞ്ഞാണു റോഡി​െൻറ ഭാഗമായ സർവിസ് റോഡ് ഇൻറർലോക്ക് ചെയ്യാൻ തീരുമാനിച്ചത്. കെ.എസ്.ടി.പി അധികൃതരും കരാറുകാരും നഗരസഭാധ്യക്ഷനും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിസന്ധി പരിഹരിച്ചത്. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ ഫിഷ് മാര്‍ക്കറ്റ് റോഡ് വരെ ഏതാണ്ട് പത്ത് മീറ്റര്‍ വീതിയിലാണ് റോഡ് ഇൻറർലോക്ക് പാകുന്നത്. റോഡ് പ്രവൃത്തി പാതിയിൽ നിലച്ചതോടെ നഗരത്തി​െൻറ പലഭാഗങ്ങളും ചളിക്കുളമായി മാറിയിരുന്നു. 27.78 കിലോമീറ്ററുള്ള കാഞ്ഞങ്ങാട്--കാസർകോട് കെ.എസ്.ടി.പി റോഡിൽ കാഞ്ഞങ്ങാട് നഗരത്തിലെ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്. നഗരത്തിലെ 1.8 കിലോമീറ്റർ പ്രവൃത്തി പൂർത്തിയാവുന്നതോടെ റോഡ് നിർമാണം ഏതാണ്ട് പൂർത്തിയാവും. റോഡി​െൻറ ഇരുഭാഗത്തുമുള്ള ൈകയേറ്റങ്ങളും തിങ്കളാഴ്ച്ച ഒഴിപ്പിച്ചിരുന്നു. റോഡി​െൻറ ഇരുവശത്തുമായി ഒന്നര മീറ്റര്‍ മുതല്‍ രണ്ട് മീറ്ററോളം പലരും ൈകയേറിയിരുന്നു. ൈകയേറിയ സ്ഥലങ്ങളിൽ വ്യാപാരികൾ മാർബിൾ പാകി വരാന്ത നിർമിക്കുകയും ചെറു ഭിത്തികളും ഗ്രിൽസും സ്ഥാപിച്ചിരുന്നു. ഡ്രെയിനേജ് ടാറിങ്, നടപ്പാത ഇൻറർലോക്ക് പാകൽ, മൂന്നര മീറ്ററിലുള്ള സർവിസ് റോഡ് നിർമാണം, ഏഴുമീറ്റർ വീതിയിൽ കാര്യേജ് വേ എന്നിവയാണ് ഇനി ബാക്കിയുള്ള പ്രവൃത്തികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.