ലഹരിവിരുദ്ധ ശിൽപശാല

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബും സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റും രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉണർവ് -2017 എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷതവഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. വി.പി. ഗിരീഷ് ബാബു, ഡോ. സൂപ്പി കയനേടത്ത്, മണലിൽ മോഹനൻ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. ശശിധരൻ കുനിയിൽ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. രമേശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.