കണ്ണൂർ: നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് ദേശീയസമ്മേളനത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജില്ലതല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നഴ്സറി വിഭാഗത്തിൽ ഷെല്ല ഒന്നാം സ്ഥാനവും ജെഹ മെഹബൂബ് രണ്ടാം സ്ഥാനവും ഫയ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ പുതിയതെരു രാമഗുരു യു.പി സ്കൂളിലെ സി. അഭിനവ് ഒന്നാം സ്ഥാനം നേടി. ഭാരതീയ വിദ്യാഭവനിലെ ഹൻസ ഫാത്തിമ രണ്ടാം സ്ഥാനവും കല്യാശ്ശേരി ദാറുൽ ഇൗമാൻ മുസ്ലിം എൽ.പി സ്കൂളിലെ മുഹമ്മദ് റാഹിൽ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ പുതിയതെരു രാമഗുരു സ്കൂളിലെ സി. അഭയ്ദേവ് ഒന്നാം സ്ഥാനവും ചമ്പാട് വെസ്റ്റ് യു.പി സ്കൂളിെല കെ. അശ്വതി രണ്ടാം സ്ഥാനവും കണ്ണൂർ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലെ ശ്രീനന്ദിക ശ്രീജിത്ത് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ചിന്മയ വിദ്യാലയയിലെ പി. അവന്തിക ഒന്നാം സ്ഥാനവും ശ്രീപുരം സ്കൂളിെല പി. വിഷ്ണു രണ്ടാം സ്ഥാനവും കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒ.കെ. ആദിഷ് ഉല്ലാസ് മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ സ്കൂളിൽ നടന്ന മത്സരങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നദീർ കാർക്കോടൻ അധ്യക്ഷത വഹിച്ചു. ഫസൽ ചാലാട്, വി.കെ. ബിനോയി, വി.സി.ബി. ദീപ, പ്രദീപൻ തൈക്കണ്ടി, പി.ജി. ശ്രീജിത്ത്, വി.ടി. അഭിജിത്ത്, സലീം ബായക്കൽ, ഇഖ്ബാൽ ഖിദ്മ, എം.എസ്. ശരത്ത്, വിപിൻ പുതിയപുരയിൽ എന്നിവർ സംസാരിച്ചു. സഫീർ പാനൂർ സമ്മാനദാനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സി. ബുഷ്റ സ്വാഗതവും വി.സി.ബി. അഗസ്ത്യാദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.