ആറളം ഫാമിൽ വാനരപ്പട വിലസുന്നു

കേളകം: ആറളം ഫാമിൽ കാട്ടാനകളും കുരങ്ങുകളും വിളവെടുക്കുമ്പോൾ ഫാമി​െൻറ വരുമാനനഷ്ടത്തി​െൻറ പട്ടിക പെരുകുന്നു. ആറു കാട്ടാനകളും ആയിരത്തിലധികം കുരങ്ങുകളുടെയും ശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഏഴുമാസത്തിനിടെ എഴുനൂറോളം കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കൂടാതെ 220 കശുമാവ്, 225 കമുക്, 304 കുരുമുളക് വള്ളികൾ, 149 റബർ മരങ്ങൾ, 174 കൊക്കോ മരങ്ങൾ എന്നിവയാണ് നശിച്ചത്. 3622 ഏക്കർ വിസ്തൃതിയിലുള്ള ഫാമിൽ വർഷങ്ങൾക്കുമുമ്പ് 21 ലക്ഷം തേങ്ങകൾ ലഭിച്ചിരുന്നത് കഴിഞ്ഞവർഷം 14 ലക്ഷമായി കുറഞ്ഞതിന് കാരണം കാട്ടാനകളുടെയും കുരങ്ങുകളുടെയും അക്രമംതന്നെയായിരുന്നു. കൂടാതെ കുരങ്ങുകളുടെ വിളയാട്ടംമൂലം തേനുൽപാദനവും നിലച്ചു. കാട്ടാനകളുടെ അക്രമത്തിൽ ഉണ്ടായ വിളനാശത്തിന് നഷ്ടപരിഹാരംതേടി സർക്കാറി​െൻറ കനിവ് കാത്തിരിക്കുകയാണ് ഫാം അധികൃതർ. കൂടാതെ വന്യജീവിഅക്രമത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ആറളം ഫാമിനെ രക്ഷിക്കാൻ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ടും നിവേദനം നൽകിയതായി ഫാം അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.