പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് നിവേദനം

ചെറുപുഴ: കണ്ണൂർ,- കാസർകോട് ജില്ലകളിലെ മലയോരഗ്രാമങ്ങളുടെ വികസനത്തിന് ആക്കംകൂട്ടുമെന്ന് പ്രതീക്ഷിക്കുന്ന പാലാവയൽ -കാവുന്തല-പാലാച്ചാൽ തട്ട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മലയോര കർഷക ഗ്രാമവികസന സമിതി നിവേദനം നൽകി. മലയോര കുടിയേറ്റമേഖലയായ കോഴിച്ചാൽ, രാജഗിരി, ജോസ് ഗിരി, ഉദയഗിരി, ആലക്കോട്, കരുവൻചാൽ, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാസർകോട് ജില്ലയിലെ പാലാവയൽ, മലാങ്കടവ്, കുണ്ടാരം, കാവുന്തല, പാലാച്ചാൽതട്ട് റൂട്ടിലൂടെ കൊന്നക്കാട്, മലോം, വെള്ളരിക്കുണ്ട്, പരപ്പ, ഒടയംചാൽ, രാജപുരം, പാണത്തൂർവഴി കർണാടകത്തിലെ ബാഗമണ്ഡലം, തലക്കാവേരി എന്നിവിടങ്ങളിലേക്ക് ഏളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണിത്. കാവുന്തലയിൽനിന്ന് പാലാച്ചാൽ തട്ടിലേക്കുള്ള റോഡി​െൻറ കയറ്റംകുറച്ച് വീതികൂട്ടി ഗതാഗതയോഗ്യമാക്കണമെന്നും കണ്ണൂർ-കാസർകോട് മലയോര കർഷകഗ്രാമ വികസന സമിതി ഭാരവാഹികളായ ടോമി കുര്യാളാനി, ഷിനോജ് ചാക്കോ, സാബു വെള്ളിമുഴ, ബാബു അരിയിരുത്തി, സണ്ണി തുണ്ടിയിൽ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.