തലശ്ശേരി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരിമാഫിയക്കെതിരെ കേരള മാപ്പിളകല അക്കാദമിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷക്കാലം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത കലാലയങ്ങളിലാണ് കാമ്പയിെൻറ ഭാഗമായുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങളായി അക്കാദമി നടത്തിവരുന്ന ശില്‍പശാലയുടെ നാലാംഘട്ടം പാലക്കാട് നടത്താനും തീരുമാനിച്ചു. രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ 25 ശില്‍പശാല ക്യാമ്പുകള്‍ ഇതിെൻറ ഭാഗമായി സംഘടിപ്പിക്കും. തലശ്ശേരിയില്‍ നടന്ന അക്കാദമിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡൻറ് പി.എച്ച്. അബ്ദുല്ല മാസ്റ്റർ, ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പിൽ, ട്രഷറര്‍ ചാലോടന്‍ രാജീവൻ, വൈസ് പ്രസിഡൻറ് പ്രഫ. എ.പി. സുബൈർ, ചാരിറ്റി വിങ് ട്രഷറര്‍ എം.പി. ആബൂട്ടിഹാജി, റഫീഖ് കൊച്ചിപ്പള്ളി, ആവോലം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.