മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷപരിപാടികളില്‍ തെൻറ പേര് ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രസഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഉത്തര കന്നട എം.പിയും ബി.ജെ.പി നേതാവുമായ ഇദ്ദേഹം കഴിഞ്ഞവര്‍ഷം ഇതേ നിലപാട് അറിയിച്ച് ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് കത്തുനല്‍കിയിരുന്നു. കന്നടഭാഷ വിരോധിയും ഹിന്ദുവിരുദ്ധനുമായിരുന്ന ടിപ്പുസുല്ത്താെൻറ ജയന്തി ആഘോഷം ഏത് വകുപ്പ് സംഘടിപ്പിച്ചാലും തെൻറ പേര് ചേര്‍ക്കരുതെന്ന് മന്ത്രിക്കുവേണ്ടി പി.എ ചീഫ് സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ പറഞ്ഞു. 2015ലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്. ഇതിെൻറ പേരില്‍ കുടകില്‍ സംഘ്പരിവാര്‍ കലാപം അഴിച്ചുവിട്ടിരുന്നു. മന്ത്രിയുടെ ചുവടുപിടിച്ച് ഉഡുപ്പി -ചിക്കമഗളൂരു എം.പിയും ബി.ജെ.പി നേതാവുമായ ശോഭ കരന്ത്ലാജെയും തെൻറ പേര് ടിപ്പുജയന്തി ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.