വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ചു

പയ്യന്നൂർ: . പയ്യന്നൂർ അർബൻ കോ-ഓപ് സൊസൈറ്റി തായിനേരി ബ്രാഞ്ച് മാനേജറും കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ യൂനിറ്റ് പ്രസിഡൻറുമായ കൊക്കാനിശ്ശേരിയിലെ ബി. മനോജ്കുമാറി​െൻറ മൂന്നുമാസം മുമ്പ് വാങ്ങിയ സ്കൂട്ടറാണ് വെള്ളിയാഴ്ച രാത്രി 11.15ഓടെ കത്തിനശിച്ചത്. തീപിടിത്തത്തിൽ ജനൽഗ്ലാസുകളും കത്തിനശിച്ചു. തീയും പുകയും ഉയരുന്നതു കണ്ട് വീട്ടുകാർ കെടുത്താൻ ശ്രമിെച്ചങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽനിന്ന് ഫോറൻസിക് വിഭാഗവും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.