കണ്ണൂർ: ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ കണ്ണൂർ സ്വദേശിയായ ടി. ദിപേഷ് സംവിധാനം ചെയ്ത 'സ്വനം' കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ടു സിനിമകളാണ് കൊൽക്കത്ത ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക. ഡോ. വത്സലൻ വാതുശ്ശേരി കഥയും തിരക്കഥയും രചിച്ച് തുളസി ഫിലിംസിെൻറ ബാനറിൽ രമ്യാരാഘവൻ ആണ് സ്വനം നിർമിച്ചത്. വിക്കീ എബ്രഹാം എഡിറ്റിങ്ങും സച്ചിൻ ബാലു പശ്ചാത്തലസംഗീതവും കുക്കൂ ജീവൻ വസ്ത്രാലങ്കാരവും ഹരികുമാർ ശബ്ദമിശ്രണവും നിർവഹിച്ചു. ഡോ. ജിനേഷ്കുമാർ എരമത്തിെൻറ വരികൾക്ക് ഹരിഗോവിന്ദാണ് സംഗീതം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.