തലശ്ശേരി: കോളജ് മുറ്റത്ത് ചെടി നട്ടുപിടിപ്പിച്ച് ജന്മദിനാഘോഷം. ഗവ. ബ്രണ്ണൻ കോളജ് എൻ.സി.സി കാഡറ്റുകളാണ് ജന്മദിനാഘോഷത്തിൽ ചെടിനട്ട് വേറിട്ട സന്ദേശം നൽകാൻ തയാറായി മുന്നോട്ടുവന്നത്. കാഡറ്റുകളായ ഓരോ വിദ്യാർഥിയും ജന്മദിനാഘോഷത്തിൽ കോളജ് അങ്കണത്തിൽ വ്യത്യസ്തങ്ങളായ ചെടികൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. സമീപഭാവിയിൽ കോളജ് അങ്കണത്തിൽ നല്ലൊരു ഉദ്യാനം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം കോളജ് സന്ദർശിച്ച അവസരത്തിൽ നട്ടുപിടിപ്പിച്ചിരുന്ന വൃക്ഷത്തൈക്ക് സമീപമാണ് ഉദ്യാനം നിർമിക്കാൻ എൻ.സി.സി കാഡറ്റുകൾ ഒരുങ്ങുന്നത്. കോളജിൽ പുതുതായി എത്തിയ എൻ.സി.സി ഓഫിസറും ബോട്ടണി അധ്യാപകനുമായ സലീലുല്ലാഹി അസ്ലമാണ് ഇതിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ച ബി.എസ്സി ഫിസിക്സ് അവസാനവർഷ വിദ്യാർഥിനി പി.കെ. ഹരിതയും കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ബി.എസ്സി മാത്സ് ഒന്നാം വർഷ വിദ്യാർഥിനി സിജി നസീറും ഒാരോ തൈ നട്ടുകൊണ്ടാണ് ഇൗ സംരംഭത്തിന് തുടക്കമിട്ടത്. വരുംദിവസങ്ങളിൽ ഓരോ കാഡറ്റിെൻറയും ജന്മദിനത്തിൽ ഒാരോ തൈ നട്ടുപിടിപ്പിക്കും. വെള്ളിയാഴ്ച കാഡറ്റുകൾക്കായി നടന്ന ബോധവത്കരണ ക്ലാസ് കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ.എൽ. ബീന ഉദ്ഘാടനം ചെയ്തു. ബ്രണ്ണൻ കോളജിൽനിന്ന് ആദ്യമായി ന്യൂഡൽഹിയിൽ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിരുന്ന സീനിയർ അണ്ടർ ഓഫിസർ കെ.വി. ഗോകുൽദാസ് വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. കായികവകുപ്പ് മേധാവി ഡോ. കെ.പി. പ്രശോഭിത്ത്, ഡോ. എ.കെ. അനിൽകുമാർ, കെ.എസ്. അക്ഷയ്, എം.പി. അഞ്ജന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.