അസാധുനോട്ടുമായി പിടികൂടിയവർ കള്ളപ്പണ റാക്കറ്റിലെ കണ്ണികൾ

കണ്ണൂർ സിറ്റി: കള്ളപ്പണം കടത്തുന്ന വൻറാക്കറ്റിലെ കണ്ണികളാണ് കഴിഞ്ഞദിവസം എടക്കാട് പൊലീസി​െൻറ പിടിയിലായതെന്ന് പൊലീസ്. പണം കിട്ടിയതിനെ കുറിച്ചും ഇതി​െൻറ ഉറവിടത്തെ കുറിച്ചുമുള്ള കൂടുതൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മ​െൻറ് അധികൃതർക്ക് രേഖകൾ കൈമാറുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് സിറ്റി സി.ഐ കെ.വി. പ്രമോദി​െൻറ നേതൃത്വത്തിൽ പൊലീസ് 20 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി നാലുപേരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേരാണ് ഉൾപ്പെട്ടിരുന്നത്. പൊലീസിനെ കണ്ട് നാലുപേർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇവർ നാലുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്നാണ് സൂചന. ചിലരുടെ വീടുകളിൽ വ്യാഴാഴ്ച പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനത്തിന് കൈകാണിക്കുകയും നിർത്താതെ പോയ വാഹനത്തെ രഹസ്യമായി പിന്തുടർന്ന് ഇടനിലക്കാരനായ അയ്യൂബ് റഷീദി​െൻറ ആറാംമൈലിലെ വീട്ടിൽവെച്ച് നോട്ടുകൾ കൈമാറുന്നതിനിടെ സംഘത്തെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.