മംഗലാപുരം: അത്യാധുനിക സംവിധാനങ്ങേളാടെ യേനപ്പോയ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ദേർലക്കട്ട വൃക്ക, അർബുദ രോഗങ്ങൾക്കുള്ള പുതിയ റോബോട്ടിക് ശസ്ത്രക്രിയകളിൽ ശ്രദ്ധപിടിച്ചുപറ്റി. ഒന്നരവർഷം മുമ്പ് ആരംഭംകുറിച്ച റോബോട്ടിക് സംവിധാനം വടക്കൻ കേരളത്തിലും കർണാടക തീരപ്രദേശങ്ങളിലും ഇതാദ്യമാണ്. ഏകദേശം 150ഒാളം റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. യൂറോളജി ഡിപ്പാർട്മെൻറിൽ റോബോട്ടിക് യൂറോളജിസ്റ്റ് ഡോ. മുജീബ് റഹ്മാൻ, ഡോ. അൽത്താഫ് ഖാൻ, ഡോ. നിഷിത്ത് ഡിസൂസ എന്നിവർ ഇരുപതോളം വൃക്കസംബന്ധ ശസ്ത്രക്രിയകൾ നടത്തി. മറ്റു ശരീരഭാഗങ്ങളെ ബാധിക്കാതെ വൃക്കയെ മാത്രം ബാധിക്കുന്ന അർബുദംപോലെയുള്ള രോഗങ്ങൾക്കുവേണ്ടിയാണ് ശസ്ത്രക്രിയകൾ നടത്തിവരുന്നത്. ഒരു വൃക്കയിൽ ജീവൻ നിലനിർത്തുന്ന രോഗികൾക്ക് ഇതൊരു കൈത്താങ്ങുകൂടിയാണ്. യേനേപ്പായ യൂനിവേഴ്സിറ്റി ചാൻസലർ, ------------യേനപ്പോയ അബ്ദുല്ല കുഞ്ഞി, വൈസ് ചാൻസലർ ഡോ. എം. വിജയകുമാർ, ഫിനാൻസ് ഡയറക്ടർ, ---------ഫാർഹാദ് യേനപ്പോയ എന്നിവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വളരെ കുറഞ്ഞ ചെലവിൽ സർജറി നടത്തിക്കൊടുക്കുമെന്ന് അറിയിച്ചതായി മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.