കണ്ണൂർ: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും യുവാക്കൾക്കുമായി നടത്തിവരുന്ന അത്ലറ്റിക്സ് മത്സരങ്ങൾ ശനിയാഴ്ച കണ്ണൂർ ഡി.എസ്.സി ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.30 മുതലാണ് മത്സരങ്ങൾ. എട്ടു മുതൽ 44 വയസ്സുവരെയുള്ളവരെ മത്സരങ്ങളിൽ പെങ്കടുപ്പിക്കും. സ്ഥാപനങ്ങൾ വഴിയല്ലാെത നേരിട്ട് വരുന്നവരെയും മത്സരിക്കാൻ അനുവദിക്കും. മത്സരാർഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും െകാണ്ടുവരണമെന്ന് സംഘാടകർ പറഞ്ഞു. ഏഴാം വർഷം നടക്കുന്ന ജില്ല മത്സരങ്ങൾക്കായി 21 സ്പെഷൽ സ്കൂളുകളിൽനിന്നായി 200ലധികം കുട്ടികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വർഷം 275 പേരായിരുന്നു മത്സരാർഥികൾ. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറൻറ്ലി ഏബിൾഡ്, ഡി.എസ്.എസി മിലിട്ടറി യൂനിറ്റിെൻറയും ഫോർട്ട് സിറ്റി ലയൺസ് ക്ലബിെൻറയും സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് ഡി.എസ്.സി കമാൻഡൻറ് കേണൽ അജയ് ശർമ പതാക ഉയർത്തും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രഫ. ഒ.സി. മനോമോഹനൻ, ജില്ല പ്രസിഡൻറ് കേണൽ പത്മനാഭൻ, ജില്ല സെക്രട്ടറി എം.ടി. ഷാജിത്ത്, കേണൽ എൻ.എ. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.