കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2018-19 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ് നൽകുന്നതിനുള്ള രജിസ്േട്രഷൻ ഒക്ടോബർ 31വരെ അക്ഷയകേന്ദ്രങ്ങൾ, കുടുംബശ്രീ ഉന്നതികേന്ദ്രങ്ങൾവഴി നടക്കും. മഞ്ഞ, പിങ്ക് റേഷൻ കാർഡുള്ളവർക്ക് മറ്റു വിഭാഗങ്ങളിൽപെടാതെ അപേക്ഷിക്കാം. പട്ടികജാതി-വർഗക്കാർ, മത്സ്യത്തൊഴിലാളികൾ, തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോർഡ് അംഗങ്ങൾ, പെൻഷൻകാർ, അംഗൻവാടി-ആശാ പ്രവർത്തകർ, ആശ്രയ കുടുംബങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ 15 ദിവസമെങ്കിലും പണിയെടുത്തവർ, ഗാർഹിക തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, അംഗപരിമിതർ, ടാക്സി -ഓട്ടോ ൈഡ്രവർമാർ, വിവിധ സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്നവർ, അഗതിമന്ദിരത്തിലെ അന്തേവാസികൾ, ആക്രി--പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാറമട തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽപെട്ടവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡിലെ വരുമാനപരിധിയില്ലാതെ രജിസ്റ്റർ ചെയ്യാം. 2017-18 വർഷത്തിൽ ഫോട്ടോ എടുത്ത് കാർഡ് കൈപ്പറ്റിയവരും പുതുക്കിയവരും അപേക്ഷിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.