കണ്ണൂർ: കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് തടവും പിഴയും. പള്ളിക്കുന്ന് അംബിക റോഡ് കൊതേരി വീട്ടിൽ സീത ടീച്ചറുടെ ആഭരണങ്ങൾ കവർന്ന കേസിൽ മുഴപ്പിലങ്ങാട് ലക്ഷ്മി നിവാസിൽ രശ്മിയെയാണ് (48) ഒരു വർഷം തടവിനും 5000 രൂപ പിഴ അടക്കാനും കണ്ണൂർ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് ശിക്ഷിച്ചത്. 2014 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി മുളകുപൊടി വിതറി മാലയും വളയും ഉൾപ്പെടെ ആറു പവൻ സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.