കാസർകോട്: തുളുനാടിെൻറ സ്വന്തം ഒാണത്തിെൻറ ചരിത്രവും പുരാവൃത്തവും തിരിച്ചുപിടിച്ച് 'പൊലിയന്ദ്രം'. മിത്തുകളെ സവർണരാഷ്ട്രീയത്തിെൻറ അടയാളമായി പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ കീഴാളെൻറ ഒാണമെന്താണെന്ന തിരിച്ചറിവുനൽകുന്ന ഡോക്യുമെൻററിയുടെ രചനയും സംവിധാനവും നോവലിസ്റ്റ് അംബികാസുതൻ മാങ്ങാടാണ് നിർവഹിച്ചിരിക്കുന്നത്. തുളുനാട്ടിൽ ദീപാവലിനാളിൽ ആഘോഷിക്കുന്ന പൊലിയന്ദ്രം ആഘോഷത്തെ ദൃശ്യവത്കരിക്കുന്നതാണ് ഡോക്യുമെൻററി. അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററി ഇതുവരെ രേഖപ്പെടുത്താത്ത പൊലിയന്ദ്രത്തിെൻറ ചരിത്രം ദൃശ്യാത്മകമായി രേഖപ്പെടുത്തുന്നു. പൊലിയന്ദ്രം ഡോക്യുമെൻററിയുടെ ആദ്യ പൊതുപ്രദർശനമാണ് പ്രസ്ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന്നത്. രണ്ടു തവണയാണ് പ്രദർശിപ്പിച്ചത്. നൂറിലധികം പേർ കാഴ്ചക്കാരായി. തുടർന്ന് നടന്ന പൊലിയന്ദ്രം ഡോക്യുമെൻററി സംവാദം ജി.ബി. വത്സൻ ഉദ്ഘാടനം ചെയ്തു. അംബികാസുതൻ മാങ്ങാട് ഡോക്യുമെൻററി വിശദീകരണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, നിസാം റാവുത്തർ, ജയൻ മാങ്ങാട്, രവീന്ദ്രൻ രാവണീശ്വരം എന്നിവർ സംസാരിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.