ആലക്കോട്: ചിട്ടി ഇടപാടുകാരുടെ കോടികൾ തട്ടിയെടുത്ത് മുങ്ങിയ കേസിൽ വയനാട് വെള്ളമുണ്ട പൊലീസ് കഴിഞ്ഞദിവസം ബംഗളൂരുവിൽ അറസ്റ്റ് ചെയ്ത അനിവാര്യ ചിട്ടി ഡയറക്ടർ വെള്ളമുണ്ട കോക്കടവിലെ ചെങ്ങാടത്ത് നന്ദീഷിനെതിരെ (33) ആലക്കോട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേളകം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അനിവാര്യ ചിട്ടി ഫണ്ട് ആലേക്കാട് ഉൾെപ്പടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ നിരവധി ബ്രാഞ്ചുകൾവഴി ഇടപാടുകാരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയിരുന്നു. നന്ദീഷ് ഉൾെപ്പടെ ചിട്ടി ഉടമകളാണ് തട്ടിപ്പുനടത്തി മുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ആലേക്കാട് പൊലീസ് സ്റ്റേഷനിൽ ഇടപാടുകാരുടെ പരാതിയിൽ നേരത്തെ ആറു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഡയറക്ടർ ആരോരുമറിയാതെ സ്ഥാപനം പൂട്ടി മുങ്ങിയതിനാൽ പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും, ആലേക്കാട് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾ വെള്ളമുണ്ട പൊലീസിെൻറ പിടിയിലാകുന്നത്. ഇൗ കേസിൽ ഇയാൾ റിമാൻഡിലാണ്. നന്ദീഷിനെതിരെ ആലേക്കാട് രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ടാണ് എസ്.െഎ കെ.ജെ. ബിേനായ് കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.